ഓഹരിവിപണിയും രൂപയും നേട്ടത്തില്‍

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (10:11 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 194 പോയന്റ് നേട്ടത്തില്‍ 25816ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 7844ലുമെത്തി. ടെക് നോളജി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍, ബാങ്ക് വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, വേദാന്ത, എംആന്റ്എം, യെസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബോഷ്, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ ഒമ്പത് പൈസ ഉയര്‍ന്ന് 66.34 ആയി രൂപയുടെ മൂല്യം.