ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (10:28 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 89 പോയന്റ് നേട്ടത്തില്‍ 24983ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 7589ലുമെത്തി.

658 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 780 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിംഗ്, ഓയില്‍, സ്റ്റീല്‍ കമ്പനികളാണ് നേട്ടം കൊയ്തവരില്‍ മുഖ്യം. അതേസമയം പ്രമുഖ മെഡിക്കല്‍ കമ്പനികള്‍ നഷ്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഭാരതി തുടങ്ങിയവ നഷ്ടത്തിലുമാണ്.