സെന്‍സെക്‌സ് 165 പോയന്റ് നേട്ടത്തില്‍

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (10:15 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 165 പോയന്റ് ഉയര്‍ന്ന് 28401ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 8617ലുമാണ് വ്യാപാരം നടക്കുന്നത്.

677 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 306 ഓഹരികള്‍ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലുമാണ്.