ഓഹരി വിപണി നേട്ടത്തില്‍

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (16:38 IST)
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 166.30 പോയന്റ് നേട്ടത്തില്‍ 27895.97ലും നിഫ്റ്റി 37.15 പോയന്റ് ഉയര്‍ന്ന് 8398ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1353 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1316 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ അഞ്ച് ശതമാനവും എല്‍ആന്റ്ടി നാല് ശതമാനവും നേട്ടമുണ്ടാക്കി. ഗെയില്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവയും നേട്ടത്തിലായിരുന്നു. അതേസമയം, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, സിപ്ല, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.