ഓഹരി വിപണികളില്‍ നേട്ടം

Webdunia
തിങ്കള്‍, 18 മെയ് 2015 (16:41 IST)
ഓഹരി വിപണികളില്‍ നേട്ടം. സെന്‍സെക്‌സ് 363 പോയിന്റ് ഉയര്‍ന്ന് 27,687 ലും നിഫ്റ്റി 111 പോയിന്റ് നേട്ടത്തോടെ 8,373 ലും വ്യാപാരം അവസാനിപ്പിച്ചു.

എണ്ണക്കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഫാര്‍മ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഓഹരികളും മുന്നേറി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 63 രൂപ 66 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.