ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (16:36 IST)
ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരിവിപണി നേട്ടത്തോടെ ക്ലോസ്  ചെയ്യുന്നത്. സെന്‍സെക്‌സ് 173.93 പോയിന്റ് ഉയര്‍ന്ന് 25494.37ലും നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 7750.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
1426 കമ്പനികളുടെ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 1267 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. ബാങ്കിംഗ്, ഓയില്‍, ഫാര്‍മ, ടെക്‌നോളജി ഓഹരികളാണ് നേട്ടം കൊയ്‌തത്.
 
ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി, കെയിന്‍ എന്നിനയുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം, ഐ സി ഐ സിഐ, ലൂപിന്‍, ഗെയില്‍, ഐഡിയ സെല്ലുലാര്‍ എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.