ഓഹരിവിപണി നേട്ടത്തില്‍ തുടങ്ങി

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (10:31 IST)
ഓഹരിവിപണി നേട്ടത്തില്‍ തുടങ്ങി. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 253 പോയിന്റ് നേട്ടത്തില്‍ 26,408ലെത്തി.
 
നിഫ്റ്റി 57 പോയിന്റ് ഉയര്‍ന്ന് 8006ലുമെത്തി. അതേസമയം, 1146 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ലുപിന്‍, എസ് ബി ഐ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍, എച്ച്‌ സി എല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ഭേല്‍, ഭാരതി എയര്‍ടെല്‍, മാരുതി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.