ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:57 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 235.63 പോയിന്റ് താഴ്ന്ന്  27866.09ലും നിഫ്റ്റി 63.25 പോയന്റ് താഴ്ന്ന് 8462.35ലുമാണ് ക്ലോസ് ചെയ്തത്.
 
1016 കമ്പനികളുടെ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 1876 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. 
 
ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ്, സിപ്ല, ഗെയില്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍,  ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.