ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്സ് 207 പോയിന്റ് നേട്ടത്തില്‍ 26992ലും നിഫ്റ്റി 61 പോയിന്റ് ഉയര്‍ന്ന് 8180ലുമെത്തി.
516 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 70 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, എന്‍ ടി പി സി, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികള്‍ ആണ് നേട്ടമുണ്ടാക്കിയത്. എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, എല്‍ ഐ സി ഹൗസിങ്, ഭാരത് ഫോര്‍ജ്, എന്‍ എം ഡി സി തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.