ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (10:17 IST)
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 109 പോയന്റ് താഴ്ന്ന് 27078ലും നിഫ്റ്റി 36 പോയന്റ് നഷ്ടത്തില്‍ 8199ലുമാണ് വ്യാപാരം നടക്കുന്നത്. 
 
348 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 392 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി രണ്ട് ശതമാനവും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ 1 മുതല്‍ രണ്ട് ശതമാനവും നഷ്ടത്തിലാണ്. അതേസമയം, ഇന്‍ഫോസിസ്, വിപ്രോ, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ഭേല്‍, ഹിന്റാല്‍കോ തുടങ്ങിയവ നേട്ടത്തിലാണ്.