ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 33 പോയന്റ് നഷ്ടത്തില്‍ 26855ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 8121ലുമെത്തി. 308 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 166 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭേല്‍, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ഹിന്‍ഡാല്‍കോ, വേദാന്ത, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്. ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായി. 13 പൈസയുടെ നഷ്ടത്തില്‍ 64.75 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.