ഓഹരി വിപണിയില്‍ നേരിയ നേട്ടം
ഓഹരി വിപണിയില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 20 പോയന്റ് ഉയര്‍ന്ന് 27825ലും നിഫ്റ്റി 8 പോയന്റ് നേട്ടത്തില്‍ 8389ലുമെത്തി. 481 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ലൂപിന്‍ തുടങ്ങിയവ നേട്ടത്തിലും മാരുതി, എസ്ബിഐ, സിപ്ല, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.