വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (10:10 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 36 പോയന്റ് നഷ്ടത്തില്‍ 25820ലും നിഫ്റ്റി 20 പോയന്റ് താഴ്ന്ന് 7851ലുമെത്തി.

361 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 292 ഓഹരികള്‍ നഷ്ടത്തിലുമാണ്. എംആന്റ്എം, വേദാന്ത, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, കെയിന്‍ ഇന്ത്യ, ബോഷ്, പവര്‍ഗ്രിഡ് തുടങ്ങിയവ നഷ്ടത്തിലും മാരുതി സുസുക്കി, സണ്‍ ഫാര്‍മ, സിപ്ല, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. 66.35 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.