ഓഹരി വിപണിയില്‍ നേരിയ നഷ്ടം

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (10:25 IST)
ഓഹരി വിപണിയില്‍ നേരിയ നഷ്ടം. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. സെന്‍സെക്‌സ് 10 പോയന്റ് താഴ്ന്ന് 27821ലും നിഫ്റ്റി ഒരു പോയന്റ് താഴ്ന്ന് 8467ലുമാണ് വ്യാപാരം നടക്കുന്നത്. 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 207 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹീറോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലും ഡോ റെഡ്ഡീസ് ലാബ്, സിപ്ല, വിപ്രോ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യം രണ്ടുവര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍ തുടരുകയാണ്. ഡോളറിനെതിരെ 65.40 നിലവാരത്തിലാണ് രൂപയുടെ മൂല്യം.