ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

തിങ്കള്‍, 2 നവം‌ബര്‍ 2015 (12:33 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 52 പോയന്റ് താഴ്ന്ന് 26709ലും നിഫ്റ്റി 11 പോയന്റ് നഷ്ടത്തില്‍ 8054ലുമെത്തി. 347 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 196 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എംആന്റ്എം, ഗെയില്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഐടിസി, എല്‍ആന്റ്ടി, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ നഷ്ടമുണ്ടായി. 65.39 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

വെബ്ദുനിയ വായിക്കുക