ബിഹാര്‍ ഫലം; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

തിങ്കള്‍, 9 നവം‌ബര്‍ 2015 (10:53 IST)
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ സൂചിക 600 പോയിന്റും ദേശീയ സൂചിക 180 പോയിന്റും ഇടിഞ്ഞു. ബിഹാര്‍ തെര‍ഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കിയത്.

സെന്‍സെക്സ് 25928ലും നിഫ്ടി 7851ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 30നു ശേഷം മുംബൈ സൂചിക 26000നു താഴെയെത്തുന്നത് ഇതാദ്യമായാണ്.  രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ ഒരു ശതമാനം കുറവോടെ 66.50ല്‍ ആണു രൂപയുടെ ഇന്നത്തെ തുടക്കം.

വെബ്ദുനിയ വായിക്കുക