വിപണി നഷ്ടത്തില്‍ അവസാനിച്ചു

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (17:40 IST)
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 97.41 പോയന്റ് താഴ്ന്ന് 25622.17ലും നിഫ്റ്റി 30.50 പോയന്റ് നഷ്ടത്തില്‍ 7788.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1484 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1111 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എല്‍ആന്റ്ടി, ഭേല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.