ഇന്നലെത്തെ തുടര്‍ച്ചയെന്നപോലെ ഇന്നും ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് സൂചിക 172 പോയന്റ് ഉയര്‍ന്ന് 27053ലെത്തി. നിഫ്റ്റി സൂചിക 49 പോയന്റ് ഉയര്‍ന്ന് 8077ലുമെത്തി.
471 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 85 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹീറോ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലാണ്. വൈകുന്നേരത്തോടെ ഓഹരി വിപണികളില്‍ കൂടുതല്‍ നേട്ടമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.