രൂപയുടെ മൂല്യത്തില്‍ വര്‍ധന. ഇന്നു വ്യാപാരത്തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 58.55 ആയി. കഴിഞ്ഞ ജൂണ്‍ 18 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് 24 പൈസയാണ് രൂപയുടെ മൂല്യത്തില്‍ വര്‍ധനയുണ്ടായത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വെളളിയാഴ്ചയും രൂപ നേട്ടമുണ്ടാക്കിയിരുന്നു. 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.79 ലായിരുന്നു വെളളിയാഴ്ച രൂപയുടെ ക്ലോസിങ്. ഓഹരി വിപണിയില്‍ സെന്‍സെക്സ് 300 പോയിന്റും നിഫ്റ്റി 85 പോയിന്റ് ഉയര്‍ന്നു നേട്ടമുണ്ടാക്കി.