സാമ്പത്തിക രംഗം തളർച്ചയിൽ, അടുത്ത വർഷം വളർച്ച കുറയും: പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (17:05 IST)
വരുന്ന സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് അനുമാനം റിസർവ് ബാങ്ക് വെട്ടിക്കുറച്ചു. 9.2 ശതമാനം വളർച്ചയായിരുന്നു ആദ്യം ആ‌ർബിഐ പ്രതീക്ഷിച്ചിരുന്നത്. ഇത് 7.8 ശതമാനമാക്കി കുറച്ചു. അടുത്ത സാമ്പത്തിക വർഷം എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടുമെന്നാണ് സാമ്പത്തിക സർവേയിലെ പ്രവചനം.
 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തളർന്ന സാമ്പത്തിക രംഗം പൂർണതോതിൽ തിരിച്ചുവന്നിട്ടില്ലെ‌ന്ന് വായ്‌പ അവലോകനയോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.ആഗോള സാഹചര്യവും അസംസ്‌കൃത എണ്ണവിലയിലെ വർധനവും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് തടസ്സമാണ്.
 
തുടർച്ചയായ പത്താം തവണയാണ് പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ നയം പ്രഖ്യാപിക്കുന്നത്. ഇതോടെ റിപ്പോ നാലു ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article