വെറും നാലുമിനിറ്റ് ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടും, ഫുൾ ചാർജിൽ 500 കിലോമീറ്റർ, പോർഷെയുടെ ആഡംബര ഇലക്ട്രോണിക് സെഡാൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നു !

Webdunia
വ്യാഴം, 31 ജനുവരി 2019 (14:45 IST)
ഇനി വരാനുള്ളത് ഇലക്ട്രോണിക് വാഹനങ്ങളുടെ യുഗമാണ്. അതിന്റെ തുടക്കം ഇപ്പോൾ തന്നെ വ്യക്തമാണ്. ലോകത്തിലെ ഒറ്റുമുക്കാൽ വഹന നിർമ്മാതാക്കളും ഇലക്ട്രോണിക് കാർ നിർമ്മാണ രംഗത്തേക്ക് കൂടുതൽ ശ്രദ്ധ നൽകി കഴിഞ്ഞു. ഇപ്പോഴിതാ ആഗോള ആഡംബര കാർ നിർമ്മാതാക്കളായ ഇലക്ട്രോണിക് കറിൽ വിപ്ലവകരമായ ഒരു മുന്നേറ്റം നടത്താൻ തയ്യാറെടുക്കുകയാണ്.
 
വെറും നാലുമിനിറ്റ് ചാർജ് ചെയ്താൽ 100 കിലോമീറ്റർ സഞരിക്കാൻ സാധിക്കുന്ന ഇലക്ട്രോണി സെഡാൻ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ പോർഷേ. ഇലക്ട്രോണിക് വാഹന നിർമ്മാണ രംഗത്തെ അവസാന വാക്ക് എന്ന് വിശേഷിക്കപ്പെടുന്ന ടെസ്‌ലയെപ്പോലും മറികറക്കുന്ന തരത്തിലാണ് പോർഷേ ടൈക്കൺ ഒരുങ്ങുന്നത്.
 
ചാർജിംഗ് സമയവും മൈലേജുമണ് ഇലക്ട്രോണിക് കാറുകളിൽ ഏറ്റവും പ്രതിനധി സൃഷ്ടിക്കുന്ന പ്രധാന പ്രശ്നം എന്നാൽ പോർഷേ ടൈക്കൺ വെറും നാലു മിനിറ്റ് ചാർജ് ചെയ്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. ഫുൾ ചാർജിൽ 500 കിലോമീറ്റ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാണ് പോർഷേ ടൈക്കൺ. 800V ചർജിംഗ് സംവിധാനം ഉപയോഗിച്ചാണ് 4 മിനിറ്റ് നേരത്തെ ചാർകൊണ്ട് വാഹത്തിൽന് 100  കിലോമീറ്റർ മൈലേജ് കൈവരിക്കാൻ സാധിക്കുക.
 
ടെസ്‌ല വഹനങ്ങളെക്കാൽ അതിഒവേഗത്തിൽ ടൈക്കൺ ചാർജ് ആകും എന്നാണ് പോർഷെ അവകാസപ്പെടുന്നത്. ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന് സഞ്ചരിക്കാൻ അവശ്യമായ ഇന്ധനം നൽകുക. മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന രണ്ട് മോട്ടോറുകൾ ചേർന്നാണ് 600 എച്ച് പിയോളം വാഹനത്തിന് കരുത്ത് നൽകുന്നത്. 3.2 സെക്കറ്റ്ന്റിൽ പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article