ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് 27,552 എന്ന പുതിയ ഉയരത്തില്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 8,200 കടന്നു.
ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലെ ഓഹരികളില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ മൂന്നു ദിനങ്ങളിലായി സൂചിക 593.43 പോയിന്റ് ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഓഹരികളില്‍ വിദേശ നിക്ഷേപം കൂടിയതുമാണ് വിപണിക്ക് പുതിയ കരുത്ത് ലഭിച്ചത്.