വിപണിയിൽ ചാഞ്ചാട്ടം, സെൻസെക്‌സ് 154 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 14,850ന് താഴെയെത്തി

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (18:31 IST)
മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര‌ ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ആഗോള കാരണങ്ങൾക്കൊപ്പം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും വാക്‌സിൻ വിതരണത്തിൽ തടസം നേരിട്ടതും വിപണിയെ ബാധിച്ചു.
 
സെൻസെക്‌സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 39 പോയിന്റ് താഴെ 14,835 നിലവാരത്തിലെത്തി.ഫാർമ സൂചിക മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ, ഇൻഫ്ര, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article