ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2015 (10:14 IST)
ഓഹരിവിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം. നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ആണ് ഇന്ന് ഓഹരിവിപണിയില്‍ നഷ്‌ടം.
 
സെന്‍സെക്‌സ് 59 പോയിന്റ് താഴ്ന്ന് 25,744ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 7828ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
 
അതേസമയം, 326 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 223 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
ബജാജ് ഓട്ടോ, വേദാന്ത, ടി സി എസ്, എം ആന്റ് എം, ഡോ.റെഡ്ഡീസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്. എന്നാല്‍, എച്ച് ഡി എഫ്‌ സി, എന്‍ ടി പി സി, മാരുതി, ഹിന്‍ഡാല്‍കോ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.