ഓഹരിവിപണി നേട്ടത്തില്‍ തുടങ്ങി

ബുധന്‍, 13 ജനുവരി 2016 (11:11 IST)
ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 179 പോയിന്റ് ഉയര്‍ന്ന് 24, 861 ലും നിഫ്‌റ്റി 52 പോയിന്റ് ഉയര്‍ന്ന് 7562ലുമാണ് വ്യാപാരം തുടങ്ങിയത്.
 
വ്യാപാരം ആരംഭിച്ചപ്പോള്‍ 591 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 81 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ഭാരതി എയര്‍ടെല്‍, ഭേല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ആക്‌സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ ടി സി എസ്, വിപ്രോ, പവര്‍ഗ്രിഡ് എന്നീ കമ്പനികള്‍ നഷ്‌ടത്തിലാണ്.
 
രൂപയുടെ മൂല്യത്തിലും നേരീയ നേട്ടമുണ്ടായി.

വെബ്ദുനിയ വായിക്കുക