ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 161.78 പോയന്റ് താഴ്ന്ന് 17761.79 പോയന്റിലും നിഫ്റ്റി 57.40 പോയന്റ് നഷ്ടത്തില്‍ 5371.85 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.
മൂലധനവസ്തു, വാഹന, ലോഹ ഓഹരികള്‍ നഷ്ടം നേരിടുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 125 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതും നഷ്ടത്തിന് കാരണമായിട്ടുണ്ട്.
മുന്‍നിര ഓഹരികളില്‍ സെസാ ഗോവ അഞ്ച് ശതമാനം താഴ്ന്നിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഡി എല്‍ എഫ്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടം നേരിട്ടു.