ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുധനാഴ്ചയും ഉണര്‍വ്. സെന്‍സെക്സ് 72 പോയന്റ് നേട്ടത്തോടെ 18,346.10 എന്ന നിലയിലും നിഫ്റ്റി 10.70 പോയന്റ് നേട്ടത്തോടെ 5,491.70 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഫോസിസ് , റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസ് എന്നിവ ബുധനാഴ്ച തുടക്കത്തില്‍ നേട്ടത്തിലാണ്.
അതേസമയം, ഡി എല്‍ എഫ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എച്ച് ഡി എഫ് സി, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി ഇന്ത്യ ഐ സി ഐ സി ഐ ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.