രാജ്യത്തെ പ്രമുഖ കമ്പനികളുടെ രണ്ടാം പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആഭ്യന്തര വിപണികളില്‍ ഉണര്‍വ്. കഴിഞ്ഞ ദിവസം നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയ വിപണികളെല്ലാം വെള്ളിയാഴ്ച ലാഭത്തോടെയാണ് വ്യാപാരം തുടങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 53.27 പോയിന്റ് നേട്ടത്തോടെ 19994.31 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണികളില്‍ പ്രകടമാണ്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 14.1 പോയിന്റ് നേട്ടത്തോടെ 6002.10 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ബി എസ് ഇയില്‍ ഓട്ടോ, റിയാല്‍റ്റി, പവര്‍ ഓഹരികള്‍ മുന്നേറിയപ്പോള്‍ ബാങ്കിംഗ്, മെറ്റല്‍ ഓഹരികള്‍ ഇടിഞ്ഞു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ ഹിന്‍ഡാല്‍കോ, ജെ പി അസോസിയേറ്റ്സ്, ടാറ്റാ സ്റ്റീല്‍, എ സി സി ഓഹരികള്‍ ഇടിഞ്ഞു.