ഓഹരി വിപണിയില്‍ മുന്നേറ്റം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് സൂചിക 161.25 പോയന്റ് നേട്ടത്തില്‍ 26586.55ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 8013.90ലുമാണ് ക്ലോസ് ചെയ്തത്.
1421 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1231 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, എംആന്റ്എം, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വേദാന്ത, എസ്ബിഐ, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.