കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ തിരിച്ചടിക്ക് ശേഷം ഏറെ ആശ്വാസവുമായി വ്യാഴാഴ്ച രാവിലെ വിപണി 142 പോയിന്‍റ് വര്‍ദ്ധിച്ചു.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 141.92 പോയിന്‍റ് വര്‍ദ്ധിച്ച് 18,744.55 എന്ന നിലയിലേക്കുയര്‍ന്നു.
ബുധനാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 678.18 പോയിന്‍റ് നഷ്ടത്തിലായിരുന്നു. മുംബൈ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ മൂന്നാം സ്ഥാനമാണിതിനുള്ളത്.
അതുപോലെ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ വ്യാഴാഴ്ച 47.60 പോയിന്‍റ് ഉയര്‍ന്ന് 5,608.65 എന്ന നിലയിലേക്കുയര്‍ന്നു. ബുധനാഴ്ച വൈകിട്ട് നിഫ്റ്റി 219.85 പോയിന്‍റാണ് നഷ്ടപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് ക്യാപിറ്റല്‍ സൂചികയും മെറ്റല്‍ സൂചികയുമാണ് വന്‍ നഷ്ടത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാവിലെ ആഭ്യന്തര ഓഹരി വിപണിയിലെ മിക്ക കമ്പനി ഓഹരികള്‍ക്കും മെച്ചപ്പെട്ട തുടക്കമാണുണ്ടായത്.