ലിബിയന്‍ ഏകാധിപതി ഗദ്ദാഫിക്കെതിരെ യുഎസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത് വിപണിയെ സ്വാധീനിച്ചു എന്നാണ് കരുതുന്നത്. ബ്ലൂചിപ്പ് ഓഹരികളുടെ വില്‍പ്പന ശക്തമായി നടന്നതാണ് വിപണി തുടക്കം ഉയര്‍ച്ചയിലാവാന്‍ സഹായിച്ചത്.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി 850 പോയന്റ് നഷ്ടം വന്ന വിപണി വെള്ളിയാഴ്ച രാവിലെ 166.87 പോയന്റ് ഉയര്‍ച്ചയില്‍ 17,799.28 എന്ന നിലയില്‍ എത്തിയിരുന്നു. ബാങ്കിംഗ്, റിയാലിറ്റി, ഓട്ടോ എന്നീ വിഭാഗങ്ങളിലുള്ള ഓഹരികളുടെ പ്രകടനം സൂചിക ഉയരുന്നതിന് കാരണമായി.
ദേശീയ സൂചികയായ നിഫ്റ്റിയും ഉയര്‍ച്ചയോടെയാണ് ആഴ്ചാവസത്തില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 62.65 പോയന്റ് ഉയര്‍ന്ന് 5,325.35 എന്ന നിലയിലെത്തി.
മറ്റ് ഏഷ്യന്‍ വിപണികളായ ജപ്പാന്റെ നിക്കിയും ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് ഇന്‍ഡക്സും വെള്ളിയാഴ്ച ഭേദപ്പെട്ട തുടക്കമാണ് രേഖപ്പെടുത്തിയത്.