ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 68.21 പോയന്റ് നഷ്ടത്തോടെ 18327.76 എന്ന നിലയിലും നിഫ്റ്റി 6.25 പോയന്റ് നഷ്ടത്തോടെ 5505.90 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സാങ്കേതിക, എഫ് എം സി ജി, ഊര്‍ജ്ജ, ടെലികോം, സിമന്റ്, റിയാല്‍റ്റി, പവര്‍ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒ എന്‍ ജി സി, സീമെന്‍സ്, ഭേല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍ക്കോ, പി എന്‍ ബി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.