വിപണിയില്‍ തെക്ക് വടക്ക്!

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (11:21 IST)
PRO
PRO
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ചലനങ്ങളില്ലാതെ നീങ്ങുന്ന കാഴ്ചയാണ് തിങ്കളാഴ്ച കണ്ടത്. സെന്‍സെക്‌സ് രാവിലെ 10.15ന് 7.92 പോയന്റിന്റെ നഷ്ടവുമായി 18,442.31ലാണ്. നിഫ്റ്റി 2.75 പോയന്റ് താഴ്ന്ന് 5,550.50ലുമാണ്.

ഐടി, എഫ്എംസിജി മേഖലകളാണ് ഓഹരി വില ഇടിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതേസമയം, നിക്ഷേപകരുടെ കണ്ണ് ഗൃഹോപകരണം, എണ്ണ-വാതക ഓഹരികളിലാണ്. ഇത്തരം ഓഹരികള്‍ നേട്ടത്തിലാണ്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഐടിസി, വിപ്രോ, മാരുതി, ടിസിഎസ്, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയുടെ വില താഴ്ന്നപ്പോള്‍ ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, ബജാജ് ഓട്ടോ എന്നിവ നേട്ടമുണ്ടാക്കി.