രോഹിണി നിലേകനി ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റു

ഞായര്‍, 4 ഓഗസ്റ്റ് 2013 (11:43 IST)
PRO
PRO
പ്രമുഖ വ്യവസായി നന്ദന്‍ നിലേകനിയുടെ ഭാര്യ രോഹിണി നിലേകനി ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റു. ഇന്‍ഫോസിസിലെ 5.77 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. 163.51 കോടി രൂപയാണ് അവര്‍ക്ക് ഇതിലൂടെ ലഭിച്ചത്. ഓഹരികള്‍ വിറ്റതോടെ രോഹിണിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 1.41 ശതമാനത്തില്‍ നിന്ന് 1.31 ശതമാനമായി ചുരുങ്ങി.

ഇന്‍ഫോസിസ് ഓഹരികളാണ് ഇനി ശേഷിക്കുന്നത് 75,01,174. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് രോഹിണിയുടെ പദ്ധതി. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളാണ് നന്ദന്‍ നിലേകനി. 2002 മുതല്‍ 2007 വരെ കമ്പനിയുടെ സിഇഒ ആയിരുന്നു. പിന്നീട് കോ-ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസം, ജലം, പരിസ്ഥിതി, ഗവേര്‍ണന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് രോഹിണി. ഓഹരി വിറ്റു ലഭിച്ച തുക നികുതി നല്‍കിയ ശേഷം ഈ മേഖലയില്‍ വിനിയോഗിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക