ഓഹരി വിപണിയില്‍ ഇത് വസന്തകാലം

ഞായര്‍, 23 ജൂണ്‍ 2013 (17:18 IST)
PTI
PTI
ഓഹരി വിപണിയില്‍ ഇത് വസന്തകാലം. ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായതും മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതുമാണു കാരണം‍. ഭക്ഷ്യവിലക്കയറ്റം കുറയുന്നതോടെ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നിരക്കുകള്‍ കുറയ്‌ക്കുമെന്നാണു പ്രതീക്ഷ.

ഓഹരികളില്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപം ആഗ്രഹിക്കുന്നവര്‍ കയറ്റുമതിയില്‍ കേന്ദ്രീകരിച്ചിട്ടുള്ള സ്‌ഥാപനങ്ങളില്‍ നിക്ഷേപിക്കണം. ഐടി മേഖലയില്‍ നിക്ഷേപിക്കണം. വിപ്രോ, ടി.സി.എസ്‌, ഇന്‍ഫോസിസ്‌ എന്നിവയ്‌ക്ക്‌ ഇതു നല്ലകാലമാണ്.

എണ്ണക്കമ്പനികളിലും ഊര്‍ജം ഉല്‍പാദിക്കുന്ന കമ്പനികളിലും നിക്ഷേപിക്കാവുന്നതാണ്. ആരോഗ്യമേഖലയിലെ സ്‌ഥാപനങ്ങളും ഉണര്‍വ്‌ പ്രതീക്ഷിക്കുന്നു.ഖനനം, സ്വര്‍ണം എന്നിവയെ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്‌ ഇതു നല്ലകാലമല്ലെന്നും നിരീക്ഷണമുണ്ട്‌.

വെബ്ദുനിയ വായിക്കുക