'മോഹന്‍ലാല്‍' എന്ന സൂപ്പര്‍ സ്റ്റാര്‍ ബ്രാന്‍ഡ്‌

PRO
PRO
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്‍ മോഹന്‍‌ലാല്‍ ലോകോത്തര ബ്രാന്‍ഡുകളുടെയും സൂപ്പര്‍ സ്റ്റാറാണ്. മദ്യകമ്പനികള്‍ മുതല്‍ ആഗോള ഇലക്ട്രോണിക്സ് കമ്പനികള്‍ക്ക് വരെ ലാലേട്ടന്റെ സഹായം വേണം. അതെ, കേരളം കണ്ട എക്കാ‍ലത്തേയും മികച്ച ബ്രാന്‍ഡ് അംബാസഡറായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍‌ലാല്‍ മാറിയിരിക്കുന്നു.

സിനിമയിലും ബിസിനസ് രംഗത്തും എന്നും ജനപ്രിയനായ മോഹന്‍‌ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന കമ്പനികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. 'വൈകീട്ട് എന്താ പരിപാടി' എന്ന പരസ്യവുമായി കള്ളുകുടിക്കാന്‍ ക്ഷണിക്കുന്ന ലാല്‍ പിന്നീട് നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായി.

ഇതിനെല്ലാം പുറമെ സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെയും അംബാസഡറായി പ്രവര്‍ത്തിച്ചു. രാജ്യരക്ഷാ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി. ഏറെ വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാറിന്റെ ഖാദിബോര്‍ഡിന്റെ അംബാസഡറുമായി.

മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്‌ കേരളത്തില്‍ മാത്രമല്ല, പുറത്തും വന്‍ ജനപ്രീതിയാണ്. മണിക്കൂറുകള്‍ നീളുന്ന സിനിമയില്‍ നിന്ന് ടെലിവിഷനില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മിന്നിമറയുന്ന കമ്പനി പരസ്യങ്ങളില്‍ മോഹന്‍‌ലാല്‍ തരംഗം ശ്രദ്ധേയമാണ്. തന്റെ ഉല്‍പ്പന്നങ്ങള്‍ക്കും മാര്‍ക്കറ്റിംഗ് നടത്താന്‍ ലാല്‍ തന്നെ പരസ്യത്തിനിറങ്ങണം.

അടുത്ത പേജില്‍: പരസ്യ അഭിനയത്തിലും ലാല്‍ മുന്നില്‍ തന്നെ

PRO
PRO
ഓരോ ഉല്‍പ്പന്നത്തിനും ഒത്തൊണങ്ങിയ രീതിയില്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ലാലിനല്ലാതെ വേറെ ആര്‍ക്ക് കഴിയും. ഉല്‍പ്പന്നങ്ങള്‍ക്ക്‌ കൂടുതല്‍ സ്വീകാര്യത ലഭിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനും ലാലിന്റെ സാന്നിധ്യത്തിന് കഴിയുന്നുവെന്ന് വിശ്വസിക്കുന്നവരാണ് മിക്ക കമ്പനി മേധാവികളും.

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇരുപതോളം പരസ്യങ്ങളിലാണ് ലാല്‍ അഭിനയിച്ചത്. ഇതില്‍ മിക്കതും മലയാളി മറക്കാത്ത പരസ്യങ്ങളുമാണ്. നിലവില്‍ എട്ടോളം ബ്രാന്‍ഡുകളുടെ അംബാസഡറാണ് ലാല്‍. പ്രമുഖ നടിമാരും ചില നടന്മാരും പരസ്യ രംഗത്ത് എത്താറുണ്ടെങ്കിലും ലാലിന്റെ അത്രയ്ക്ക് ജനപ്രീതി ലഭിച്ചിട്ടില്ല.

മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച ലാലിന്റെ മലയാളികള്‍ ഒരിക്കലും മറയ്ക്കില്ല. ഇത് തന്നെയാണ് മിക്ക കമ്പനികളും ലാലിനെ പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതിന്റെ രഹസ്യവും. മുണ്ടെടുത്ത് നിരവധി ചിത്രങ്ങളില്‍ നിറഞ്ഞു നിന്നതിനാലാണ് എം സി ആര്‍ മുണ്ടിന്റെ പരസ്യം ലാലിന് തന്നെ നല്‍കിയത്. എല്‍ ജി ഇലക്ട്രോണിക്സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി പ്രമുഖ വാണിജ്യ സ്ഥാപനങ്ങള്‍ ലാലിന്റെ സേവനം തേടുന്നവരാണ്.

പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡുകളുടെ തെരഞ്ഞെടുപ്പ്‌ രീതിയും അവയോട്‌ പുലര്‍ത്തുന്ന ധാര്‍മികമായ നിലപാടുകളുമാണ്‌ പരസ്യ വിപണിയില്‍ മോഹന്‍ലാലിനെ വേറിട്ട്‌ നിര്‍ത്തുന്ന മറ്റൊരു ഘടകം. തെരഞ്ഞെടുത്തതും തനിക്ക്‌ ബോധ്യമുള്ളതുമായ പരസ്യങ്ങളിലാണ്‌ അഭിനയിക്കുന്നതെന്ന്‌ മോഹന്‍ലാല്‍ എന്നും വ്യക്തമാക്കാറുണ്ട്‌.

അടുത്ത പേജില്‍: വിവാദങ്ങളുണ്ടാക്കിയ പരസ്യങ്ങള്‍

PRO
PRO
`ഒറിജിനല്‍ ചോയ്‌സ്‌' എന്ന മദ്യ ബ്രാന്‍ഡില്‍ `വൈകിട്ടെന്താ പരിപാടി' എന്ന പരസ്യത്തില്‍ അഭിനയിച്ചത് ഏറെ വിവാദത്തിന് കാരണമായി. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലും വിവാദങ്ങള്‍ നിറഞ്ഞു നിന്നു. ഹേമാമാലിനിയെ നോക്കി കൊള്ളാം എന്ന് പറയുന്ന പരസ്യപ്രസ്താവനയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇതൊന്നും ലാല്‍ എന്ന ബ്രാന്‍ഡിന്റെ മുന്നേറ്റത്തിന് പ്രശ്നമായില്ല.

ഇതിനെല്ലാം പുറമെ, ലാല്‍ മികച്ച ബിസിനസുകാരന്‍ കൂടിയാണ്. ബിസിനസ്‌ താല്‍പ്പര്യങ്ങള്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതിന്‌ തെളിവാണ്‌ ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌. മോഹന്‍ലാല്‍ ഇത്‌ വരെ സ്വീകരിച്ച കമ്പനികള്‍ ഇവയാണ്... കേരള കൈത്തറി, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ്‌, കോമണ്‍ വെല്‍ത്ത്‌ ഇന്‍ക്ലുസിവ്‌ ഗ്രോത്ത്‌ ഫൗണ്ടേഷന്‍, എല്‍ ജി ഇലക്ട്രോണിക്‌സ്‌, എം.സി.ആര്‍ മുണ്ടുകള്‍, മണപ്പുറം ഫിനാന്‍സ്‌, ഓഷ്യാനസ്‌, റിയല്‍ എസ്റ്റേറ്റ്‌, മലബാര്‍ ഗോള്‍ഡ്‌, പങ്കജ കസ്‌തൂരി, ഒറിജിനല്‍ ചോയ്‌സ്‌, കണ്ണന്‍ദേവന്‍ ചായ, ബിപിഎല്‍, ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌, ഇന്ത്യന്‍ റെയില്‍വേ, പള്‍സ്‌ പോളിയോ നിര്‍മാര്‍ജന പരിപാടി, എയ്‌ഡ്‌സ്‌ വിരുദ്ധ കാംപെയ്‌ന്‍, കേരള അത്‌ലറ്റിക്‌സ്‌, ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന.

വെബ്ദുനിയ വായിക്കുക