ഫാക്‌ട്‌ പീഡിത‌വ്യവസായ പട്ടികയിലായേക്കും

വ്യാഴം, 9 ഓഗസ്റ്റ് 2007 (10:27 IST)
FILEFILE
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങ്നളുടെ പട്ടികയില്‍ രണ്ട്‌ വര്‍ഷം മുമ്പു വരെ വര്‍ദ്ധിത ലാഭത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഫാക്‌ട്‌ എന്ന ഫെര്‍ട്ടിലൈസേഴ്‌സ്‌ ആന്‍റ് കെമിക്കല്‍സ്‌ ട്രാവന്‍കൂര്‍ പീഢിത വ്യവസായങ്ങളുടെ പട്ടികയിലായേക്കുന്ന്‌ സൂചന.

അടുത്ത വര്‍ഷങ്ങളില്‍ ഫാക്‌ടിനുണ്ടായ നഷ്ടം മാത്രമല്ല മറ്റ്‌ നിരവധി പ്രശ്നങ്ങളും കമ്പനി അഭിമുഖീകരിക്കുക- യാണിപ്പോള്‍. മാറിമാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ കമ്പനിയുടെ തലപ്പത്തുണ്ടായ അഴിച്ചു പണികളും കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സാരമായ തകരാറുണ്ടാക്കിയിട്ടുണ്ട്‌.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച്‌ കേന്ദ്രരാസവള മന്ത്രാലയത്തിലെ സാമ്പത്തിക കാര്യസമിതി ഫാക്‌ടിനെ എഴുതിതള്ളുമെന്ന കണക്കു കൂട്ടലിലാണിപ്പോള്‍.

ഇതുവരെ രാജ്യത്തെ രാസവള നിര്‍മ്മാണ ശാലകള്‍ക്ക്‌ കേന്ദ്ര സര്‍കകരില്‍ നിന്ന്‌ ഗണ്യമായ തോതില്‍ സബ്‌സിഡി ലഭിച്ചിരുന്നത്‌ അടുത്ത കാലത്തായി കുറച്ചിട്ടുണ്ടെന്നും അറിയുന്നു. ഇത്‌ കമ്പനിയെ കനത്ത നഷ്ടത്തിലേക്ക്‌ തള്ളിവിടുകയും ചെയ്തു.

ഇത്‌ കൂടാതെ നിലവിലെ ഉല്‍പ്പാദനം തീര്‍ത്തും ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ അപര്യാപ്തമാണു താനും. ഫാക്‌ട്‌ ഉള്‍പ്പെടെയുള്ള നിരവധി രാസവള നിര്‍മ്മാണ ശാലകള്‍ക്ക്‌ എല്‍.എന്‍.ജി ലഭ്യത വലിയൊരു അനുഗ്രഹമാവും. എന്നാല്‍ കൊച്ചിയില്‍ ഇത്‌ ലഭ്യമാവാന്‍ ഇനിയും അഞ്ച്‌ വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും എന്ന അവസ്ഥയാണുള്ളത്‌.

നിലവില്‍ ഫാക്‌ടിന്‍റെ സമഗ്ര വികസനത്റ്റിനായി നിരവധി പദ്ധതികള്‍ വിഭാവന ചെയ്തിട്ടുണ്ട്‌. പക്ഷെ അവയെല്ലാം തന്നെ ഇപ്പോഴും ശൈശവ ഘട്ടത്തില്‍ തന്നെയാണുള്ളത്‌. ഈജിപ്ത്‌ പ്രോജക്‌ട്‌, ജിപ്‌സം പദ്ധതി, ഈജിപ്റ്റ്‌ പദ്ധതി, മറ്റ്‌ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങിയുള്ള വിപണനം തുടങ്ങി നിരവധി എണ്ണം പദ്ധതികള്‍ കമ്പനിക്ക്‌ മുന്നിലുണ്ടെങ്കിലും അവയൊന്നും നടപ്പാക്കാന്‍ അത്ര എളുപ്പമല്ലെന്നാണ്‌ കരുതുന്നത്‌.

ഫാക്‌ടിനെ ഏതുവിധേനയും കരകയറ്റണമെന്ന ഏക ലക്‍ഷ്യത്തോടെ നേരത്തെ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടറായിരുന്ന ഡോ.ജി.എസ്ഗോപാല പിള്ള നിരവദ്ധി പദ്ധതികളെ കുറിച്ച്‌ സര്‍ക്കാരിനെ അറിയിച്ചെങ്കിലും അവയൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാരും തയാറായില്ല.

അതുകൂടാതെ കേന്ദ്രമന്ത്രിയുടെ എം.ഡിയോടുള്ള നീരസം അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന്‌ മാറ്റാനും കാരണമായി എന്നാണറിയുന്നത്‌.

വെബ്ദുനിയ വായിക്കുക