എണ്ണയ്ക്ക് വെള്ളത്തേക്കാള്‍ വിലകുറവ്

വെള്ളി, 26 ഡിസം‌ബര്‍ 2008 (10:53 IST)
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വന്‍ തോതില്‍ കുറഞ്ഞതോടെ കുപ്പിവെള്ളത്തിന്‍റെ വില എണ്ണവിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുമെന്ന നിലയിലായി.

നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍റെ വില പരമാവധി 12 രൂപ മുതല്‍ 15 രൂപവരെയാണ്. എന്നാല്‍ പെട്രോള്‍ ഒരു ലിറ്ററിന്‍റെ വില 13 രൂപയും ഡീസല്‍ ഒരു ലിറ്ററിന്‍റെ വില 11 രൂപയുമായി കുറഞ്ഞേക്കും എന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 38 ഡോളര്‍വരെ താണു കഴിഞ്ഞു. ഒരു വീപ്പയില്‍ 190 ലിറ്റര്‍ എണ്ണയാണ് ഉള്‍ക്കൊള്ളുന്നത്. ഇതനുസരിച്ച് നിലവിലെ രൂപ - ഡോളര്‍ വിനിമയ നിരക്ക് അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില കേവലം 10 രൂപയാണ്.

വെബ്ദുനിയ വായിക്കുക