കാൾസണ്‍ കടുപ്പം: അഞ്ചാം ഗെയിമില്‍ സമനില

Webdunia
ശനി, 15 നവം‌ബര്‍ 2014 (09:55 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വാനാഥൻ ആനന്ദും നിലവിലെ ചാമ്പ്യന്‍ നോര്‍വയുടെ മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം ആവേശത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം മത്സരം സമനിലയിലായതോടെ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

ഇതോടെ പന്ത്രണ്ടു മത്സരങ്ങൾ അടങ്ങിയ സീരീസിൽ ഇരുവർക്കും രണ്ടര പോയിന്റ് വീതമായി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചതോടെ രണ്ടാം മത്സരത്തില്‍ മികച്ചൊരു തിരിച്ചുവരവിലൂടെ കാള്‍സണ്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ നോര്‍വെ താരത്തെ ഞെട്ടിച്ച്ക്കൊണ്ട് ആനന്ദ് തിരിച്ചു വരുകയായിരുന്നു. മറ്റ് മത്സരങ്ങളും സമനിലയിൽ എത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.