വിംബിള്‍ഡണ്‍ കിരീടം സെറിനയ്ക്ക്, നേടിയത് ഇരുപത്തൊന്നാം ഗ്രാന്‍സ്ലാം കിരീടം

Webdunia
ശനി, 11 ജൂലൈ 2015 (20:24 IST)
വിംബിള്‍ഡണ്‍ വനിതാ ടെന്നീസ് ടൂര്‍ണമെന്റില്‍ അമേരിക്കന്‍ താരം സെറീന വില്ല്യംസ് കിരീടം സ്വന്തമാക്കി. സ്പാനിഷ്  താരമായ ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറിന പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-4. സെറീനയുടെ കരിയറിലെ ആറാമത്തെ വിംബിള്‍ഡണ്‍ കിരീടമാണിത്. ഇത് എട്ടാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.

ഈ കിരീട നേട്ടത്തോടെ 21 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ വനിതയാകുകയാണ് സെറീന. കിരീട നേട്ടത്തില്‍ ലോകറെക്കോര്‍ഡ് സ്റ്റെഫി ഗ്രാഫിന്റേതാണ്. ഈ വിജയത്തോടെ 22 ഗ്രാന്‍സ്ലാം കിരീടമെന്ന ന്റെ നേട്ടത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് സെറീന. ഇനി കൂടി നേടിയാല്‍ സെറീനയ്‌ക്കു, സ്റ്റെഫിക്ക് ഒപ്പമെത്താനാകും.

ഇനി സെറിനയ്ക്ക് മുന്നിലുള്ള ലക്ഷ്യം യു‌എസ് ഓപ്പണ്‍ കിരീടം നേടുക എന്നതാകും. അതുകൂടി നേടിയാല്‍ ലോക നേട്ടത്തിലെത്തുന്ന രണ്ടാംത്തെ വനിതയാകും.  സെമിഫൈനലില്‍ ലോക നാലാം റാങ്കുകാരിയായ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകളില്‍ (6-2, 6-4) തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്. മുഗുരുസ പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌കയെയാണ് തോല്‍പ്പിച്ചത് (6-2, 3-6, 6-3).