വിംബിള്‍ഡണ്‍ വനിത സിംഗിള്‍സില്‍ ഏറ്റവും വലിയ അട്ടിമറി, നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവക്ക് മൂന്നാം റൗണ്ടില്‍ അട്ടിമറി തോല്‍വി നേരിടേണ്ടി വരുകയായിരുന്നു. രണ്ടാം സീഡായി കിരീടം നിലനിര്‍ത്താനത്തെിയ ചെക് താരത്തെ മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ 28മത് സീഡുമായ സെര്‍ബിയയുടെ യെലേന യാങ്കോവിച്ചാണ് തകര്‍ത്തത്. സ്കോര്‍: 6-3, 7-5, 6-4.
അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ ഇറ്റലിയുടെ ആന്ദ്രിയാസ് സെപ്പിയെ തകര്‍ത്ത് ബ്രിട്ടീഷ് താരം ആന്‍ഡി മറെ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. സ്കോര്‍: 6-2, 6-2, 1-6, 6-1. ഫ്രഞ്ചുകാരുടെ പോരാട്ടത്തില്‍ ഗേല്‍ മോണ്‍ഫില്‍സിനെ തോല്‍പിച്ച് 12ാം സീഡ് താരം ഗില്ളെസ് സിമോണും പ്രീക്വാര്‍ട്ടറില്‍ കടന്നു.
അഞ്ചു റൗണ്ട് നീണ്ട മത്സരത്തില്‍ 6^3, 3^6, 6^7 (6^8), 6^2, 6^2നായിരുന്നു സിമോണിന്‍െറ ജയം. ചെക് താരം തോമസ് ബെര്‍ഡിച്ചും നാലാം റൗണ്ടിലത്തെി. സ്പാനിഷ് താരം പാബ്ളോ അന്‍ദുയറിനെ 4^6, 6^0, 6^3, 7^6 (7^3) ന് തകര്‍ത്താണ് ആറാം സീഡായ ബെര്‍ഡിച് മുന്നേറിയത്.
മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്‍െറ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ആലിസ് കോനെറ്റ് ജോടിയെ 6^4, 6^2നാണ് തോല്‍പിച്ചത്.