റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ സെമിയില്‍

വ്യാഴം, 9 ജൂലൈ 2015 (10:52 IST)
റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ്‌ സെമിയില്‍. ക്വാര്‍ട്ടറില്‍ 12 –ആം സീഡായ ജില്ലെസ്‌ സിമോനെ പരാജയപ്പെടുത്തിയാണ്‌ ഫെഡറര്‍ സെമിയില്‍ കടന്നത്‌. സ്‌കോര്‍: 6–3, 7–5, 6–2. സെമിയില്‍ ഫെഡറര്‍ ബ്രിട്ടന്റെ ആന്‍ഡി മുറയാണ് ഫെഡററുടെ എതിരാളി. കാനഡയുടെ വസേക്ക്‌ പോസ്‌പില്ലിനെ പരാജയപ്പെടുത്തിയാണ്‌ മുറെ സെമിയില്‍ കടന്നത്‌. സ്‌കോര്‍: 6–4, 7–5, 6–4.

ഏഴു തവണ ചാമ്പ്യനായ ഫെഡറര്‍ ഇത്‌ 10 –ആം തവണയാണ്‌ വിംബിള്‍ഡണ്‍ സെമിയില്‍ കടക്കുന്നത്‌. ഇത് ആറാം തവണയാണ്  മുറെ വിംബിള്‍ഡണ്‍ സെമിയില്‍ പ്രവേശിക്കുന്നത്.

വെബ്ദുനിയ വായിക്കുക