ഖേൽരത്ന- അർജുന അവാർഡുകൾ തിരിച്ചുനൽകും: മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ട്

ബുധന്‍, 27 ഡിസം‌ബര്‍ 2023 (14:09 IST)
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് അറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. കായിക രംഗത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നാണ് കത്തിലെ ഉള്ളടക്കം.
 
നേരത്തെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനെ തിരെഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം ബജ്‌റംഗ് പുനിയയും മടക്കി നല്‍കിയിരുന്നു. കായികതാരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം കാണിച്ചായിരുന്നു കേന്ദ്രകായികമന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍