വികാസ് ഗൌഡയ്ക്ക് വെള്ളിത്തിളക്കം, മേരി കോം ഫൈനലില്‍
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (17:41 IST)
ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയായിരുന്ന വികാസ് ഗൌഡയ്ക് വെള്ളിത്തിളക്കം മാത്രം. സ്വര്‍ണ്ണ മെഡലിനായി ഇറങ്ങിയ വികാസ് ഗൌഡയ്ക്ക് ഇറാന്റെ എഹ്‌സാന്‍ സദാദിക്കു പിന്നില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കൊല്ലം നടന്ന ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വികാസ് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്നു വികാസ്.
62.58 മീറ്ററിലേക്ക് ഡിസ്‌ക് എറിഞ്ഞാണ് വികാസ് വെള്ളി നേടിയത്. തന്റെ കരിയര്‍ ബെസ്റ്റായ 66.9 മീറ്ററില്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ വികാസിന് സ്വര്‍ണം നേടാമായിരുന്നു. എഹ്‌സാന്‍ ഹദാദി 65.11 മീറ്റര്‍ പായിച്ചാണ് സ്വര്‍ണം നേടിയത്.
അതേസമയം, ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ബോക്‌സിങ്ങില്‍ മേരി കോം ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് വിഭാഗം (48-51 കിലോഗ്രാം) സെമി ഫൈനലില്‍ ചൈനയുടെ ബാങ് തി ലീയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിലെത്തിയത്. ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവാണ് മേരി കോം.
മേരീ കോമിന്റെ ഫൈനല്‍ പ്രവേശനം ആഹ്ലാദത്തൊടെ കേട്ട ഇന്ത്യക്ക് ഇടിക്കൂട്ടില്‍ നിന്ന് ദുഃഖകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു.
ബോക്സിംഗില്‍ ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമായി റഫറി വിധിയെഴുതിയതിനേതുടര്‍ന്ന് സരിതാദേവിയേ തോല്‍പ്പിച്ചതൊടെ താരത്തിന് വെങ്കലത്തില്‍ ഒതുങ്ങേണ്ടി വന്നു. ഇടിക്കുട്ടില്‍ നിന്ന് കണ്ണീരൊടെയായിരുന്നു സരിത ഇറങ്ങിപ്പോയത്.
വിവാദ വിധിയെഴുത്തിനേ തുടര്‍ന്ന് ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളിയതോടെയാണ് തരത്തിന്റെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. നേരത്തെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പൂജാറാണിയും സെമി ഫൈനലില്‍ തോറ്റിരുന്നു.
ആതിഥേയരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ആകാശ് ദീപാണ് ഇന്ത്യക്കുവേണ്ടി ഗോളടിച്ചത്. 12 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീം ഏഷ്യാഡ് ഹോക്കി ഫൈനലില്‍ പ്രവേശിക്കുന്നത്.
മെഡല്‍ പ്രതീക്ഷകളുമായി മലയാളി താരം ടിന്റു ലൂക്കയും 800 മീറ്ററിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഹീറ്റ്‌സില്‍ ഒന്നാമതായാണ് ടിന്റു ഫൈനലിലെത്തിയത്. കബഡിയിലും ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ക്ക് വകയുണ്ട്. കബഡിയില്‍ പുരുഷ ടീമിനു പുറകെ ഇന്ത്യന്‍ വനിതാ ടീമും സെമി ഫൈനലില്‍ കടന്നു. ആദ്യ റൗണ്ടിലെ അവസാന മല്‍സരത്തില്‍ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ ഇടം പിടിച്ചത്. ഇരുത്തി ആറിനെതിരെ 45 പോയിന്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു.