ഓസ്ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്‍സില്‍ കിരീടം പെയ്സ് ഹിംഗിസ് സഖ്യത്തിന്

Webdunia
ഞായര്‍, 1 ഫെബ്രുവരി 2015 (12:07 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍  പെയ്സ് ഹിംഗിസ് സഖ്യം കിരീടം നേടി. ഫൈനലില്‍ നെസ്റ്ററ് - ക്രിസ്റ്റീന സഖ്യത്തെ  6-4,6-3 തകര്‍ത്തായിരുന്നു വിജയം. സു വെയ് ഷെയ്-പാബ്ലോ ക്യാവാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ്  പെയ്സ് ഹിംഗിസ് ഫൈനലില്‍ പ്രവേശിച്ചത്.

അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന്  നൊവാക് ജോക്കോവിച്ച്  ആന്‍ഡി മുറെയെ നേരിടും. നേരത്തെ ഇന്നലെ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ സെറീന വില്യംസ് പരാജയപ്പെടുത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.