എതിരാളികളെ പിന്നിലാക്കി ഫിനിഷിംഗ് ലൈന്‍ കടക്കും മുമ്പ് ബോള്‍ട്ട് ചിരിച്ചതെന്തിന് ?; ഗാട്‌ലിനെ പരിഹസിച്ചതെന്ന് സോഷ്യല്‍ മീഡിയ - ചിത്രങ്ങള്‍ പുറത്ത്!
ചൊവ്വ, 16 ഓഗസ്റ്റ് 2016 (20:44 IST)
അമേരിക്കന്‍ താരം ജസ്‌റ്റിന്‍ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി ജമൈക്കന്‍ ഉസൈൻ ബോൾട്ട്. സെമിയിൽ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ബോൾട്ട്, ഫൈനലിൽ 9.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ബീജിംഗിലെയും ലണ്ടനിലെയും പ്രകടനം റിയോയില്‍ പുറത്തെടുക്കാന്‍ ബോള്‍ട്ടിന് സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സെമിഫൈനല്‍ വിജയ ചിത്രം സോഷ്യം മീഡിയകളില്‍ ചര്‍ച്ചയാകുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അവരെ നോക്കി ചിരിച്ചുകൊണ്ട് ഫിനിഷ് ചെയ്യുന്ന വേഗരാജാവിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
നൂറ് മീറ്റര്‍ ഓടുന്നതിനിടെയില്‍ പോലും ബോള്‍ട്ടിന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഏറെ സന്തോഷത്തോടെ വ്യക്തമായ മേധാവിത്വത്തോടെ മുന്നേറുന്നതും വിജയിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിലുള്ള ബോള്‍ട്ടിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്‌റ്റുകളും കമന്റുകളും സജീവമാകുകയാണ്. 100 മീറ്റര്‍ ഫൈനലില്‍ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ബോൾട്ട് വീണ്ടും ഒന്നാമതെത്തിയപ്പോള്‍ ഈ ചിത്രം വീണ്ടും ചൂടു പിടിച്ചിരിക്കുകയാണ്.