യുഎസ് ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം, സാനിയ ഇന്നിറങ്ങും
യുഎസ് ഓപ്പണ്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ് മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. രോഹന്‍ ബൊപ്പണ്ണ പുരുഷന്മാരുടെ ഡബിള്‍സിന്റെയും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
മിക്‌സഡ് ഡബിള്‍സില്‍ ആറാം സീഡായ പേസും ഹിംഗിസും അമേരിക്കയുടെ ല്യു ക്ലാരി- ടെയ്‌ലര്‍ ഹാരി ഫ്രിറ്റ്‌സ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-2. പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ റുമാനിയയുടെ ഫ്ലോറിന്‍ മെര്‍ജിയയ്‌ക്കൊപ്പം അമേരിക്കയുടെ ഓസ്റ്റിന്‍ ക്രിയിചെക്-നിക്കോളസ് മണ്‍റോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-4.
അതേസമയം വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഒന്നാം സീഡായ ഇന്ത്യയുടെ സാനിയ മിര്‍സ ഇന്നിറങ്ങും. വനിതാ ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസും മിക്‌സഡ് ഡബിള്‍സില്‍ ബ്രസീലിന്റെ ബ്രൂണോ സോറസുമാണ് സാനിയയുടെ ജോഡി.