ആയിരം മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ട് സെറീന വില്യംസ്, ചരിത്ര മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി

വ്യാഴം, 13 മെയ് 2021 (16:55 IST)
ആയിരം ടെന്നീസ് മത്സരങ്ങളെന്ന അപൂർവ നേട്ടം സ്വന്തമാക്കി സെറീന വില്യംസ്.  ഇറ്റാലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ അർജന്റീനയുടെ നാഡിയ പൊഡോറോസ്‌കയുമായുള്ള മത്സരത്തിലാണ് താരം ടെന്നീസ് ചരിത്രത്തിലെ നാഴികകല്ല് പിന്നിട്ടത്.
 
അതേസമയം ചരിത്രനേട്ടത്തിലും സെറീന ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത പരാജയമാണ് മത്സരം സമ്മാനിച്ചത്. 1000 മത്സരങ്ങൾ പൂർത്തിയാക്കിയ സെറീനയുടെ കരിയറിലെ 149മത് തോൽവിയാണിത്. 23 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരം കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തിയ നാഡിയയോടാണ് പരാജയപ്പെട്ടത്.
 
അതേസമയം ലോക രണ്ടാം നമ്പർ താരമായ നവോമി ഒസാക്കയും ഇറ്റാലിയൻ ഓപ്പണിൽ നിന്ന് പുറത്തായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍