ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സഹോദരിമാര്‍ തമ്മിലുള്ള പോരാട്ടം ആകാംഷയോടെയാണ് കാണികള്‍ കണ്ടത്. കളിയില്‍ ആരു ജയിച്ചാലും കപ്പ് പോകുന്നത് ഒരേ വീട്ടിലേക്കാണ്. പക്ഷേ, ചേച്ചിയെ അനിയത്തി പൊട്ടിക്കുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
കളിയില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസിനെതിരേ ചേച്ചി വീനസ് വില്ല്യംസിനു ജയം. ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് സെറീനയെ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസിനെ തോല്‍പ്പിച്ചായിരുന്നു സെറീന ചാംപ്യനായത്.