സാക്ഷിയുടെ മെഡല്‍ നേട്ടത്തെ പരിഹസിച്ച പാക് പത്രവര്‍ത്തകന് ബിഗ്‌ബി ഒരു സമ്മാനം നല്‍കി; പാകിസ്ഥാനെ കുത്തിനോവിക്കുന്ന മറുപടിയുമായി അമിതാഭ് ബച്ചൻ
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ നേടി തന്ന ഗുസ്തി താരം സാക്ഷി മാലിക്കിനെ പരിഹസിച്ച പാകിസ്ഥാന്‍ പത്രപ്രവർത്തകനു ചുട്ട മറുപടിയുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ രംഗത്ത്. പാക് പത്രപ്രവർത്തകൻ ഒമർ ഖുറേഷിക്കാണ് ബിഗ്‌ബി മറുപടി നല്‍കിയത്.
റിയോ ഒളിമ്പിക്‍സിന് 119 മത്സരാര്‍ഥികളില്‍ നിന്ന് ഒരാള്‍ക്കാണ് വെങ്കല മെഡല്‍ ലഭ്യമായത്. 20 സ്വർണമെഡൽ ലഭിച്ച തരത്തിലാണ് ഇന്ത്യാക്കാര്‍ ഇത് ആഘോഷിക്കുന്നതെന്നായിരുന്നു ഖുറേഷി ട്വിറ്ററിൽ പരിഹസിച്ചത്.
ഇതിന് മറുപടിയുമായിട്ടാണ് ബച്ചന്‍ രംഗത്തെത്തിയത്. സാക്ഷിയുടെ നേട്ടം 1000 സ്വർണമെഡലുകൾക്കു തുല്യമാണ്. ഞങ്ങള്‍ക്ക് മെഡല്‍ നേടിത്തന്ന അവർ ഒരു സ്ത്രീയായതിലും അഭിമാനിക്കുന്നതായും കൂട്ടിച്ചേർത്തു.